ADVERTISEMENT

ദുബായ് ∙ യുഎഇയുടെ 52-ാം ദേശീയാഘോഷവുമായി ബന്ധപ്പെട്ട് 52 രുചികളടങ്ങിയ 'അരോമ' പാചക ഗ്രന്ഥം പുറത്തിറങ്ങി. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ ടേസ്റ്റി ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ പി.സി മജീദിന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. 

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിങ് കമ്മിറ്റിയംഗം നസീര്‍ കുനിയില്‍, ഷാര്‍ജ-കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ബാസ്, റംഷാദ് അബ്ദുല്‍ റഹിമാന്‍ ഷാലിയുദ്ദീന്‍, അജീഷ്, ഷമീര്‍ ഹാഷിഖ്, 'അരോമ' ജനറല്‍ മാനേജര്‍ സാദിഖ് ബാലുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. യുഎഇയിലെ റസ്റ്ററന്റുകളുടെയും ജ്യൂസ് കടകളുടെയും മറ്റു ഭക്ഷ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം ഭക്ഷ്യ പ്രേമികൾക്ക് വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാദിഖ് ബാലുശ്ശേരി പറഞ്ഞു.

English Summary:

UAE 52nd National Day Celebration: The Aroma Book Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com