ADVERTISEMENT

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും  ഹത്ത അതിർത്തിയിലെ ജിഡിആർഎഫ്എ കസ്റ്റ്മർ ഹാപ്പിനസ് സെന്‍ററിന് സിക്സ് സ്റ്റാർ പദവി സമ്മാനിച്ചു. മികച്ച രീതിയിൽ ഉപയോക്തൃ സേവനങ്ങൾ നൽകിയതിനാണിത്. രാജ്യാന്തര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി  സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ഗവൺമെന്‍റിന്‍റെ ഗ്ലോബൽ സ്റ്റാർ റൈറ്റിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഹത്ത ബോർഡർ ഓഫിസിന് 6 സ്റ്റാർ പദവി കഴിഞ്ഞ ദിവസം ഷെയ്ഖ്‌ മുഹമ്മദ്‌ സമ്മാനിച്ചത്. ദുബായ് കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ  ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് മക്തൂമും ചടങ്ങിൽ സംബന്ധിച്ചു. 2023 ൽ യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടമാണ് ഹത്ത അതിർത്തി കൈവരിച്ചിരുന്നത്. ചരിത്രത്തിലാദ്യമായി നാല് ലക്ഷത്തിലേറെ യാത്രക്കാരാണ് ഹത്ത ബോർഡർ വഴി രാജ്യത്തേയ്ക്ക് വരികയും പോവുകയും ചെയ്തത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയേയും വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഷെയ്ഖ് മുഹമ്മദ്‌ അഭിനന്ദിച്ചു. ജിഡിആർഎഫ്എ ടീമിന്‍റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഉയർന്ന കാര്യക്ഷമത, വേഗം, കൃത്യത എന്നിവയും മികച്ച ഉപയോക്തൃ അനുഭവവും ഉറപ്പുവരുത്തുന്ന അസാധാരണ സേവനങ്ങൾ തുടരാൻ അദ്ദേഹം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം രാജ്യാന്തര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ കസ്റ്റമർ ഹാപ്പിനെസ്സ് സെന്‍ററിന് 5 സ്റ്റാർ റേറ്റിങ്ങും അദ്ദേഹം നൽകി 

സമൂഹത്തിന്‍റെ അടിസ്ഥാന ഭാവം സന്തോഷമാണെന്ന തിരിച്ചറിവിലാണ് ഗ്ലോബൽ സ്റ്റാർ റേറ്റിങ് പദ്ധതി ആരംഭിച്ചത്. പൊതുജന സേവനങ്ങളിൽ സർക്കാർ സേവനങ്ങൾ മികച്ചതും ക്രിയാത്മക് വും നൂതനവുമാക്കാൻ പ്രധാനമായും ലക്ഷ്യമിടുന്നു. വ്യത്യസ്ത സേവനപാധികളിലൂടെ രാജ്യാന്തര നിലവാരത്തിൽ അസാധാരണമായ ഉപയോക്ത്യ അനുഭവം സൃഷ്ടിക്കാനുള്ള ദുബായ് സർക്കാറിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഗ്ലോബൽ സ്റ്റാർ റേറ്റിങ് പദവി. ഉപയോക്താക്കളുടെ സംതൃപ്തിയാണ് ജിഡിആർഎഫ്എയുടെ സേവന കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നത്. സക്രിയ വീക്ഷണം  സമൂഹത്തിന് സന്തോഷം പകരും. വകുപ്പിന്‍റെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ സിക്സ് സ്റ്റാർ പദവി കൂടുതൽ പ്രചോദനമാകുമെന്ന് ലഫ്റ്റനന്‍റ് ജനറൽ പറഞ്ഞു. അംഗീകാരം നൽകിയ ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യാന്തര നിലവാരങ്ങൾക്ക് അനുസൃതമായി സേവന ഗുണമേന്യ ഉയർത്തുന്നതിൽ അവരുടെ സംഭാവനകൾ കാര്യമായ പങ്കുവഹിച്ചു. ജിഡിആർഎഫ്എ ദുബായ് ടീമിനൊപ്പം ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തും ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

English Summary:

Six-star rating, best customer service at Hatta border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com