മെട്രോ – ബീച്ച് വാരാന്ത്യ ബസുകൾ ഇന്നു മുതൽ
Mail This Article
ദുബായ് ∙ മെട്രോ സ്റ്റേഷനുകളെയും ബീച്ചുകളെയും ബന്ധിപ്പിച്ച് ഇന്നു മുതൽ വാരാന്ത്യ ബസ് സർവീസ് ആരംഭിക്കുന്നു. ബീച്ചിലേക്കു പോകുന്നവർക്ക് ആശ്വാസകരമായിരിക്കും പുതിയ സേവനമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് അൽമംസാർ ബീച്ചിലേക്കും തിരിച്ചുമായിരിക്കും സേവനം. വൈകിട്ട് 5 മുതൽ രാത്രി 11 വരെ അര മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും.
സേവനം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി 11ബി റൂട്ടിലോടുന്ന ബസ് ഇനി മുതൽ 11 ആയും 16എ, 16 ബി എന്നിവ 16, 25 എന്നിങ്ങനെയാക്കി പുനർ നാമകരണം ചെയ്തു. റാഷിദിയ ബസ് സ്റ്റേഷനിൽനിന്ന് അവീറിലേക്കു പോകുന്നതാണ് റൂട്ട് 16, ഗോൾഡ് സൂഖിൽനിന്ന് അൽറാഷിദിയയിലേക്കായിരിക്കും റൂട്ട് 25 സർവീസ് നടത്തുക.
മാറ്റമുള്ള മറ്റു റൂട്ടുകൾ
റൂട്ട് എഫ്62 ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽഗർഹൂദ് എന്നിവിടങ്ങളിലേക്ക് നീട്ടി.
റൂട്ട് സി04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലേക്കു നീട്ടി.
റൂട്ട് 103, 106 ബസ് സ്റ്റേഷനിൽനിന്ന് നേരിട്ട് ഗ്ലോബൽ വില്ലേജിലേക്ക്. ഇടയ്ക്ക് സ്റ്റോപ്പുണ്ടാകില്ല.
റൂട്ട് ഇ303 അൽഇത്തിഹാദ് സ്ട്രീറ്റ് വഴി ഷാർജയിലേക്ക്.
പരിഷ്കരണത്തിന്റെ ഭാഗമായി റൂട്ട് 5, 7, 62, 81, 110, സി04, സി09, ഇ306, ഇ307എ, എഫ്12, എഫ്15, എഫ്26, എസ്എച്ച്1 എന്നീ ബസുകൾ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തും.