ADVERTISEMENT

ദോഹ ∙ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം സ്പോർട്സ് ഫെസ്റ്റ്  സ്പോൺസറായ ടീ സ്റ്റാർ & എമിടെക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ അനീഷ് നിർവഹിച്ചു.          

13ന് രാവിലെ ഏഴുമുതൽ വക്ര സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന കായിക മത്സരങ്ങളിൽ ഫുട്ബോൾ, വടംവലി, സ്ത്രീകൾക്ക് പെനൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ ഫിക്സചർ റിലിസിങ്ങ് ഐ.സി.സി.യിൽ നടത്തി. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ ചേർന്ന  ടീം മാനേജർമാരുടെ യോഗം  സിദ്ദിഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. 

ജനറൽ കൺവീനർ സി. ടി. സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ്, സാബിഖുസ്സലാം എടവണ്ണ, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ , മുഹമ്മദ്‌ ലയിസ് കുനിയിൽ , രഘുനാഥ് ഫറോക്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ചടങ്ങിൽ  ടീം മാനേജർമാരായ റാഷിൽ പി.വി. വാഴക്കാട്, ഫവാസ് ബി. കെ. വാഴക്കാട്, താജുദ്ദീൻ ബേപ്പൂർ, സാബിഖ് ഫറോക്ക്, അക്ഷയ് കടലുണ്ടി, രജീഷ് പൊതുകല്ല്, ബഷീർ ചീക്കോട്, ഇല്യാസ് കൊടിയത്തൂർ, അനീസ് കൊടിയത്തൂർ, അഷ്‌റഫ്‌ മമ്പാട്, ജംഷാദ് എടവണ്ണ, ഷംസീർ കാഞ്ഞിരാല, അബ്ദുറഹ്മാൻ കീഴുപറമ്പ്, സാബിക് കെ. ടി. കീഴുപറമ്പ്, ഉണ്ണിക്കൃഷ്ണൻ ഇ. വാഴയൂർ, മുഹമ്മദ് റിയാസ് കടലുണ്ടി, മുഹമ്മദ്‌ ഷാഹിൽ എൻ. കെ. വടക്കുമുറി എന്നിവർ പങ്കെടുത്തു.

English Summary:

Brochure release of Chaliyar Sports Fest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com