ഹജ് തീർഥാടകര്‍ക്കുള്ള റജിസ്ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍
Mail This Article
×
റിയാദ് ∙ രാജ്യത്തിന് അകത്തു നിന്ന് ഹജിനു പോകാനുദ്ദേശിക്കുന്ന തീർഥാടകര്‍ക്കുള്ള റജിസ്ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. നാലു വ്യത്യസ്ത കാറ്റഗറിയിലായിരിക്കും റജിസ്ട്രേഷനുണ്ടാകുകയെന്ന് സൗദി ഹജ് മന്ത്രാലയം അറിയിച്ചു. 3145 റിയാല്‍ മാത്രമുള്ള ഇക്കോണമി പാക്കേജാണ് ഏറ്റവും ചെലവു ചുരുങ്ങിയ കാറ്റഗറി.
ഹജ് മന്ത്രാലയത്തിന്‍റെ റജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴിയോ നുസ്‌ക് അപ്ലിക്കേഷന്‍ വഴിയോ പാക്കേജുകള്‍ സെലക്ട് ചെയ്ത് ഡാറ്റകള്‍ ചേര്‍ത്ത് ബുക്കിങ് പൂര്‍ത്തിയാക്കാനാകും, ബുക്കിങ് സമയത്ത് ലഭിക്കുന്ന പെയ്‌മെന്‍റ് നമ്പര്‍ ഉപയോഗിച്ച് വ്യത്യസ്ത പെയ്‌മെന്‍റ് സംവിധാനങ്ങള്‍ വഴി പണം അടച്ച് സീറ്റ് ഉറപ്പുവരുത്താനാകുകയും ചെയ്യും.
English Summary:
Hajj Pilgrimage 2024: Registrations Now Open.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.