ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘‘മെട്രോപ്പൊളിറ്റൻസ് എറണാകുളത്തിന്‍റെ ഗ്രാന്‍റ്’’ ലോഞ്ചും കലാപരിപാടികളും റൂവി അൽ ഫലാജ് ഗ്രാന്‍റ് ഹാളിൽ നടന്നു. സിനിമ താരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയായിരുന്നു. മെന്‍റ്ലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്‍റ്ലിസം ഷോ 'ട്രിക്‌സ്മാനിയ' പ്രേക്ഷകർക്ക് ആകാംക്ഷയുടെയും അമ്പരപ്പിന്‍റെയും അവിശ്വസനീയമായ നിമിഷങ്ങൾ സമ്മാനിച്ചു. സുധീർ പറവൂർ സ്വതസിദ്ധമായ പാരഡി ഗാനങ്ങളിലൂടെ കാണികളെ രസിപ്പിച്ചു.

ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. സംഘടനയുടെ രൂപീകരണത്തിന്‍റ്െ കുറിച്ചും പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്‍റ് സിദ്ദീക്ക് ഹസ്സൻ 'മെട്രോപൊളിറ്റൻസ് എറണാകുളം' എന്ന സംഘടനയെകുറിച്ചും ലക്ഷ്യങ്ങളെയും തുടർ പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഹരിശ്രീ അശോകൻ സംഘടനയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

"മെട്രോപ്പൊളിറ്റൻസ് എറണാകുളം'  
 ഗ്രാന്റ് ലോഞ്ചിൽ നിന്ന്
"മെട്രോപ്പൊളിറ്റൻസ് എറണാകുളം' ഗ്രാന്റ് ലോഞ്ചിൽ നിന്ന്

പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകളിൽ ചേർന്ന് നിൽക്കുമ്പോൾ പരസ്പരം സ്‌നേഹവും ധൈര്യവും കൈമാറ്റം ചെയ്യപ്പെടുമെന്നും ഇതുവഴി ഒരുപാട് നൻമകൾ ചെയ്യാൻ നമുക്ക് സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഹരിശ്രീ അശോകൻ പറഞ്ഞു. മാത്രമല്ല, സമ്മർദങ്ങളെ തരണം ചെയ്യാനും പ്രലോഭനങ്ങളെ ചെറുക്കാനും സഹോരങ്ങൾക്കൊപ്പമുള്ള സഹവാസം ഗുണം ചെയ്യും. ഒരേ ദേശക്കാരാകുമ്പോൾ കൂട്ടായ്മകളെ ഏറെ മധുരമുള്ളതാകുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഒമാനിലെ ആതുരസേവനരംഗത്ത് ദീർഘനാളായി സേവനം ചെയ്യുന്ന ഡോ. രഞ്ജി മാത്യു വിശിഷ്ടാതിഥിയായിരുന്നു. സംഘടനയുടെ രക്ഷാധികാരികളായ സുരേഷ് ബി നായർ, സി എം സിദാർ എന്നിവരും സദസ്സിനെ അലങ്കരിച്ചു. സെക്രട്ടറി സംഗീത സുരേഷ്, പ്രോഗ്രാം കോർഡിനേറ്റർ ഫസൽ എടവനക്കാട് എന്നിവരും സംബന്ധിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ഉപഹാരം പ്രസിഡന്‍റ് സിദ്ദിക്ക് ഹസ്സൻ സമ്മാനിച്ചു. ഡോ. രഞ്ജി മാത്യു, പ്രായോജകർ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ വിജയികൾ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രഷറർ എൽദോ മണ്ണൂർ നന്ദി പ്രകാശനം നടത്തി.

English Summary:

Grand Launch and Art Program of Ernakulam Residents Association "Metropolitan Ernakulam".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com