വിദേശ രാജ്യങ്ങളിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക : ഓർമ
Mail This Article
ദുബായ് ∙ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ് ' ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി ഉടൻ പിൻവലിക്കണം എന്നും മുൻപ് ഉണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം എന്നും ഓർമ പ്രസിഡന്‍റ് ഷിജു ബഷീർ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 6 ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ 9 കേന്ദ്രങ്ങളിലായി അയ്യായിരത്തിൽ ഏറെ കുട്ടികൾ കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിരുന്നു. ദുബായിൽ തന്നെ 2 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഈ വർഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആണ് വിദേശ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയത്. ഇത് മൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഉയർന്ന വിമാനക്കൂലിയും മറ്റും നിലനിൽക്കുന്നതിനാൽ ഇത് വലിയ സാമ്പത്തിക ബാധ്യത കൂടി വരുത്തി വെക്കും. ആയതിനാൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു.