ADVERTISEMENT

ദുബായ് ∙ വാർഷിക പരീക്ഷയ്ക്കു ശേഷം മാർച്ച് 25 മുതൽ മൂന്നാഴ്ച രാജ്യത്തെ സ്കൂളുകളിൽ വസന്തകാല അവധി. റമസാൻ, പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്നിവയോടനുബന്ധിച്ചുള്ള അവധി ഏപ്രിൽ 14 വരെ നീണ്ടുനിൽക്കും.

ഏപ്രിൽ 15ന് സ്‌കൂളുകൾ വീണ്ടും തുറക്കും. ഈ വർഷം ജനുവരി 2ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ 59 ദിവസം നീണ്ടുനിന്നു. നേരത്തെ, ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഏപ്രിൽ 15ന് ക്ലാസുകൾ പുനരാരംഭിക്കുമെന്ന് സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളെ വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു. 

ജൂൺ 28-ന് മുൻപ് അധ്യയന വർഷം അവസാനിക്കില്ലെന്നും വ്യക്തമാക്കി. ഈ വർഷത്തെ റമസാൻ മാർച്ച് 11ന് അല്ലെങ്കിൽ 12-ന് വരാൻ സാധ്യതയുണ്ട്. പെരുന്നാൾ അവധികൾ മിക്കവാറും ഏപ്രിൽ 8 അല്ലെങ്കിൽ 9-ന് ആരംഭിക്കും. അവധി ദിവസങ്ങളുടെ ഔദ്യോഗിക തീയതികൾ യുഎഇ അധികൃതർ പിന്നീട് പ്രഖ്യാപിക്കും.  

English Summary:

UAE schools to go on 3 week spring break from March 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com