ADVERTISEMENT

ദുബായ്∙ ഗൾഫൂഡിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സെന്റർ ഇൻവെസ്റ്റർ കോൺക്ലേവ് സംഘടിപ്പിച്ചു.‘കേരളത്തിൽ നിക്ഷേപിക്കു’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കോൺക്ലേവ് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേഖലയിലും ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യയിലും കേരളത്തിലെ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 

നൂറോളം നിക്ഷേപകർ പങ്കെടുത്തു. ഭക്ഷ്യ മേഖലയിലെ നിക്ഷേപങ്ങൾക്കും വികസന പദ്ധതികൾക്കുമാണ് മുഖ്യ പരിഗണന നൽകുന്നതെന്നു സർക്കാർ പ്രതിനിധികൾ പറഞ്ഞു. ഭക്ഷ്യ മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുകയും കേരളത്തിൽ വ്യവസായം തുടങ്ങാൻ ഗൾഫ് മേഖലയിലെ സംരംഭകരെ പ്രേരിപ്പിക്കുകയുമാണ് ഇൻവെസ്റ്റർ കോൺക്ലേവിന്റെ ലക്ഷ്യമെന്ന് കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ പറഞ്ഞു. സുലഭമായ അസംസ്കൃത വസ്തുക്കൾ മുതൽ പൂർണ സജ്ജമായ നിർമാണ യൂണിറ്റ് വരെ, എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് കേരളം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതെന്നും പറഞ്ഞു. 

5 ഭക്ഷ്യ സംസ്കരണ പാർക്കുകൾ, 2 മെഗാ ഫുഡ് പാർക്കുകൾ, വരാൻ പോകുന്ന മിനി ഫുഡ് പാർക്കുകൾ അടക്കം അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബെല്ല പറഞ്ഞു. യുഎഇ ഫുഡ് ആൻഡ് ബവ്റിജസ് മനുഫാക്ചറിങ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ സാലേഹ് അബ്ദുല്ല ലൂത മുഖ്യപ്രഭാഷണം നടത്തി.

English Summary:

Kerala Woos Global Investors in the Food Tech Sector at Meet in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com