ADVERTISEMENT

റിയാദ് ∙ മാതൃ രാജ്യത്തെ ഒറ്റി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങൾക്ക് റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്‌താവിച്ചു. അഹമ്മദ് ബിൻ സൗദ് ബിൻ സഗീർ അൽ-ഷമ്മരി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദുല്ല അൽ-ഷഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സയീദ് അൽ-അസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ-സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ്, അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽ-ഷമ്മരി എന്നിവരെയാണ് ഇന്ന് ചൊവ്വാഴ്ച റിയാദിൽ വധശിക്ഷക്ക് വിധേയരാക്കിയത്.

പ്രതികൾ ഏഴുപേരും സൗദി പൗരന്മാരാണ്. കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു പ്രതികൾ അറസ്റ്റിലായത്. മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കൽ സുരക്ഷയെ അപകടപ്പെടുത്തുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്യൽ, സമൂഹത്തിന്‍റെ സുരക്ഷിതത്വവും സുസ്ഥിരതയും തകർക്കുക, ദേശീയ ഐക്യം അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രക്തച്ചൊരിച്ചിലിനും, തീവ്രവാദ സംഘടനകളെയും സ്ഥാപനങ്ങളെയും സൃഷ്‌ടിക്കുക, ധനസഹായം നൽകുകയും അവരുമായി ആശയവിനിമയം നടത്തുകയും ഇടപെടുകയും തീവ്രവാദ സമീപനം പുലർത്തുകയും ചെയ്തിരുന്നതായി കണ്ടെത്തി.

പബ്ലിക് പ്രോസിക്യൂഷന്‍റെ അന്വേഷണത്തിനൊടുവിൽ അവരിൽ ഓരോരുത്തരും ഈ ക്രിമിനൽ പ്രവൃത്തികൾ ചെയ്‌തതിന്‌ കുറ്റം ചുമത്തി. അവരെ പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് മാറ്റി ചെയ്‌തുകൊണ്ട് അവർക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന വിധികൾ പുറപ്പെടുവിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തു. കൂടാതെ ഈ വിധികൾ പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചു.

English Summary:

Seven Terrorists were Sentenced to Death in Riyadh for Crimes Including Treason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com