ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ 63-ാം ദേശീയദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്​ലിം അസോസിയേഷൻ സംഘടിപ്പിച്ച കുവൈത്ത് ബീച്ച് ക്ലീനിങ് പരിപാടിയിൽ നൂറ്ക്കണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. കുവൈത്ത് ദേശീയ പതാകയേന്തിയ കുട്ടികളടക്കമുള്ളവരെ കുവൈത്ത് പൗരന്മാർ നിറഞ്ഞ കയ്യടിയോടെയാണ് സ്വാഗതം ചെയ്തത്. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക പരിപാടിയുടെ  ഉദ്ഘാടനം നിർവഹിച്ചു. 

kuwait-kerala-muslim-association-organized-beach-cleaning

കേന്ദ്ര വർക്കിങ് പ്രസിഡന്‍റ് ബി എം ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത് ശേലാത് (എംബസി സെക്കൻഡ് സെക്രട്ടറി), കെ കെ എം എ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, കെ സി റഫീഖ്, പി എം ജാഫർ എന്നിവർ സംസാരിച്ചു. കേന്ദ്ര ഭാരവാഹികൾ, സോൺ ബ്രാഞ്ച് യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റിയാസ് അബ്ബാസിയ, ലത്തീഫ് എടയൂർ, ഷാഫി ഷാജഹാൻ, എ ച് എ ഗഫൂർ, പി എം ഹാരിസ്, സജ്ബീർ കാപ്പാട്, സി എം അഷ്റഫ്, നൗഷാദ് കർണാടക, സുബൈർ മംഗഫ്, ഷഫീഖ് ജലീബ്, നയീം ഖാദിരി, ഖാലിദ് ബേക്കൽ, ഷംസീർ നാസ്സർ വിവിധ ടീം ലീഡർമാർ നേതൃത്വം നൽകി.

English Summary:

Kuwait Kerala Muslim Association Organized Beach Cleaning in Conjunction with Kuwait National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com