ADVERTISEMENT

അബുദാബി ∙ നാളെ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് വിദ്യാർഥികൾ. പ്ലസ് വൺ പരീക്ഷയ്ക്കായി 606 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയ്ക്കായി 590 വിദ്യാർഥികളുമാണ് യുഎഇയിലെ 8 കേന്ദ്രങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.

മാർച്ച് 4നു തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയെഴുതാൻ യുഎഇയിലെ 7 കേന്ദ്രങ്ങളിലായി 533 റഗുലർ വിദ്യാർഥികളും 2 പ്രൈവറ്റ് വിദ്യാർഥികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ലസ് വണ്ണിൽ മലയാളം/ഹിന്ദി, പ്ലസ് ടുവിൽ ഫിസിക്സ്/സോഷ്യോളജി എന്നീ പരീക്ഷകളാണ് നാളെ നടക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ആദ്യത്തേത്ത് മലയാളം/അഡീഷനൽ ഇംഗ്ലിഷിലുമാണ്.

നാട്ടിലെ പരീക്ഷാസമയം പോലെ, കൂൾ ഓഫ് ടൈം ഉൾപ്പെടെ യുഎഇ സമയം രാവിലെ 8 മുതൽ 10.45 വരെയാണ് എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കുക. പരീക്ഷാകേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ നാട്ടിൽ നിന്നെത്തിയ 8 ഡപ്യൂട്ടി സൂപ്രണ്ടുമാരും അതതു സ്കൂളിൽ ചുമതലയേറ്റിട്ടുണ്ട്.

പരീക്ഷാകേന്ദ്രവും വിദ്യാർഥികളുടെ എണ്ണവും 
(എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു)
അബുദാബി മോഡൽ സ്കൂൾ: 113, 105, 125
അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: –, 26, 23
ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: 109, 117, 109
ദുബായ് ഗൾഫ് മോഡൽ സ്കൂൾ: 87, 116, 104
ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: 57, 59, 43
ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ: 41, 47, 73
റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ: 44, 73, 63
ഫുജൈറ ഇന്ത്യൻ സ്കൂൾ 84, 63, 50

English Summary:

Higher Secondary Examinations begin tomorrow in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com