ADVERTISEMENT

സുഹാർ ∙ സുഹാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷന്‍റെ 'തമം' ഹ്രസ്വ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സുഹാറിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും അഭിനനേതാക്കളും പങ്കെടുത്തു. കലാതിലകവും മലയാളം മിഷൻ രാജ്യാന്തര കവിതാലാപന മത്സരത്തിൽ രണ്ടാം സമ്മാനവും നേടിയ ദിയ ആർ നായർ ഷോർട് ഫിലിം പ്രൊജക്ട് കോർഡിനേറ്റർ റഫീഖ് പറമ്പത്തിന് പോസ്റ്റർ കൈമാറികൊണ്ട് പ്രകാശനം നിർവഹിച്ചു. ജോസ് ചാക്കോ പങ്കെടുത്തു.

അഞ്ച് രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ 'സമൂസ' ഹ്രസ്വചിത്രത്തിന്‍റെ പ്രവർത്തകരാണ് തമം ഒരുക്കുന്നത്. കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പകയും മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരവും തീർക്കുന്ന സംഭവ ബഹുലമായ ജീവിത നോവുമാണ് തമം പറയുന്നതെന്ന് സംവിധായകൻ റിയാസ് വലിയകത്ത് പറഞ്ഞു. ആർ4യു മീഡിയാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്. കഥ: ഹനീഫ് സി. തിരക്കഥ, സംഭാഷണം: താജ് കുഞ്ഞിപാറാൽ. പ്രോജക്ട് കോർഡിനേറ്റർ: റഫീഖ് പറമ്പത്ത്. ക്രിയേറ്റീവ് ഡയറക്ടർ: നിഖിൽ ജേക്കബ്. അസോസിയേറ്റ് ഡയറക്ടർ: നവാസ് മാനു, ക്യാമറ, സംവിധാനം: റിയാസ് വലിയകത്ത്. എഡിറ്റ്, ഡി ഐ: ശ്രീജിത്ത് എസ് ജെ, ടൈറ്റിൽ, പോസ്റ്റർ: ഷാഫി ഷാ, റഹീം ഇച്ചൂസ്. അടുത്ത മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി "തമം' പ്രവർത്തകർ പറഞ്ഞു.

English Summary:

The First Poster of the Short Film 'Thamam' has Been Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com