ADVERTISEMENT

കുവൈത്ത് സിറ്റി∙ മാർത്തോമൻ പൈതൃക സംഗമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കുവൈത്തിലെ മലങ്കര സഭാ വിശ്വാസികൾ മാർത്തോമൻ പൈതൃക സ്മൃതി കൊണ്ടാടി.  സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിലാണ് മാർത്തോമൻ പൈതൃക സ്മൃതി സംഘടിപ്പിച്ചത്.

marthoman-paithrika-sangamam-kuwait1

മഹാ ഇടവകയുടെ അബ്ബാസിയ സെന്‍റ് ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്‍റ് മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക്‌ ഇടവക വികാരി  ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, എം.ജി.ഓ.സി.എസ്‌.എം. കേന്ദ്ര ജനറൽ സെക്രട്ടറി  ഫാ. ഡോ. വിവേക്‌ വർഗീസ്‌,  ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, ഇടവക ഭരണസമിതിയംഗങ്ങൾ, സഭയുടേയും, ഭദ്രാസനത്തിന്‍റെയും, ഇടവകയുടെയും  ചുമതലക്കാർ എന്നിവരും  സന്നിഹിതരായിരുന്നു.

English Summary:

Marthoman paithrika Sangamam News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com