ADVERTISEMENT

അബുദാബി∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ വാർത്ത പ്രവാസികളിൽ ആഹ്ലാദം പരത്തി. ഏറെ നാളായി കുതിച്ചുയർന്ന ഉള്ളിവില ഉടൻ കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. റമസാൻ വിളിപ്പാടകലെ എത്തിയതോടെ നിരക്ക് കുറയുന്നത് സ്വദേശികൾക്കും ആശ്വാസമാകും. 

 ഇന്ത്യൻ ഉള്ളി കയറ്റുമതി നിർത്തിയതോടെ യുഎഇയിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വില 13 ദിർഹം (293 രൂപ) വരെ ഉയർന്നിരുന്നു. നിലവിൽ ലഭ്യമായ പാക്കിസ്ഥാൻ ഉള്ളിക്ക് 6.40 ദിർഹമാണ് (144 രൂപ) വില.  യുഎഇയിലേക്ക് മാസം 14,400 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ഉള്ളി കയറ്റുമതിക്കാണ് ഇന്ത്യ അനുവാദം നൽകിയിരിക്കുന്നത്. 

യുഎഇയിലേക്ക് ആഴ്ചയിൽ 3600 ടൺ കയറ്റുമതി പരിധി പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്ടി) അറിയിപ്പിൽ പറയുന്നു. 4 ദിവസം മുൻപ് ബഹ്റൈൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി പുനരാരംഭിച്ചിരുന്നു. പ്രാദേശിക വിപണിയിൽ ഉൽപന്ന ലഭ്യതയും വില നിയന്ത്രണവും ഉറപ്പാക്കാൻ 2023 ഡിസംബറിലാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. മാർച്ച് 31 വരെയായിരുന്നു നിരോധനമെങ്കിലും ജിസിസി ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ അഭ്യർഥനയും പ്രാദേശിക വിപണിയിൽ പുതിയ വിള എത്തിയതും മാനിച്ച് കയറ്റുമതിക്ക് ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

English Summary:

India Permits 64,400 Tonnes of Onion Exports to UAE, Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com