ADVERTISEMENT

അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമലംഘനം ആവർത്തിച്ച അബുദാബി മുഷ്റിഫിലെ 2 ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അടപ്പിച്ചു. ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കടയിൽ പാറ്റയുടെ സാന്നിധ്യമുള്ളതും നടപടിക്കു കാരണമായി.കാലഹരണപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണു സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. 3 കടകൾക്കും പിഴ ചുമത്തി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ വിളിക്കാൻ ടോൾഫ്രീ നമ്പർ: 800555

English Summary:

Abu Dhabi: Two butcheries, supermarket closed for violating food safety rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com