ADVERTISEMENT

അബുദാബി ∙ തലസ്ഥാന നഗരിയിലെ ഗതാഗത ബോധവൽക്കരണം ഏറ്റെടുത്ത് പൊലീസ് റോബട്. അബുദാബി പൊലീസിൽ പുതുതായി നിയമിതരായ 3 റോബട്ടുകൾ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. ഗതാഗത നിയമം ലംഘിച്ചാൽ വൻതുക പിഴ അടയ്ക്കേണ്ടി വരുമെന്ന് ജനങ്ങളെ ഓർമിപ്പിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് റോബട്ടുകളെ വിന്യസിച്ചതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ‍ഡറക്ടറേറ്റ് ഡയറക്ടർ മഹ്മൂദ് യൂസുഫ് അൽ ബലൂഷി പറഞ്ഞു. ഗതാഗതനിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നതും റോബട്ടുകൾ തന്നെ. പരീക്ഷണാർഥം ഏൽപിച്ച ജോലിയിൽ റോബട്ടുകൾ കാണിച്ച മികവാണ് സ്ഥിര നിയമനത്തിന് പ്രേരിപ്പിച്ചതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസിലെ സ്മാർട്ട് ട്രാഫിക് റോബട്ടിക്സ് പ്രോജക്ട് ഡയറക്ടർ മേജർ അഹമ്മദ് അബ്ദുല്ല അൽ മുഹൈരി പറഞ്ഞു

English Summary:

Abu Dhabi Police Deploy Robots to Boost Traffic Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com