ADVERTISEMENT

മനാമ ∙ റമസാൻ മാസം കടന്നുവന്നതോടെ ബഹ്‌റൈനിലെ വൻ കിട ഹോട്ടലുകളിൽ  രാത്രി ഏറെ വൈകിയോളം നീളുന്ന ഗബ്​ഗകളുടെ മേളം. കമ്പനികൾക്ക് അവരുടെ തിരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളും ഡീലർമാരും മാധ്യമ പ്രവർത്തകരും നൽകുന്ന പിന്തുണയ്ക്ക് നന്ദി സൂചകമായി റമസാൻ മാസത്തിൽ നൽകുന്ന വിരുന്നാണ് ഗബ്​ഗകൾ എന്നറിയപ്പെടുന്നത്. ബഹ്‌റൈനിലെ വൻകിട പൊതു മേഖലാ സ്‌ഥാപനങ്ങൾ മുതൽ ചെറുകിട കമ്പനികൾ വരെ ഈ കാലയളവിൽ ഇത്തരത്തിലുള്ള വൻകിട വിരുന്നു സൽക്കാരങ്ങൾ രാത്രികാലങ്ങളിൽ നടത്തുക പതിവാണ്. രാവേറെ നീണ്ടു നിൽക്കുന്ന ഈ സൽക്കാരങ്ങൾക്കൊപ്പം തന്നെ നറുക്കെടുപ്പിലൂടെ വില കൂടിയ സമ്മാനങ്ങളും കമ്പനികൾ നൽകി വരുന്നുണ്ട്. ഇഫ്താറുകളിൽ നിന്ന് ഏറെ വ്യത്യസ്‍തമാണ് ഗബ്​ഗകൾ. ഇളനീർ വിഭവങ്ങൾ മുതൽ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലെ വിലകൂടിയ ഭക്ഷണങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ഒരുക്കിയാണ് പല രാജ്യാന്തര കമ്പനികളും ബ്രാൻഡുകളും റമസാൻ ഗബ്​ഗകൾ ഒരുക്കുന്നത്. ഗബ്​ഗകൾക്ക് വേണ്ടി ഹോട്ടലുകളിൽ എല്ലാം അലങ്കരിച്ച പ്രത്യേകം ടെന്‍റുകളും പ്രത്യേകം ഒരുക്കുന്നത് എല്ലാ വർഷവും പതിവാണ്. ബഹ്‌റൈനിൽ ഏറെക്കുറെ എല്ലാ സ്റ്റാർ പദവിയുള്ള ഹോട്ടലുകളും ഈ മാസത്തെ മുഴുവൻ ദിവസങ്ങളിലും ഒന്നോ രണ്ടോ മൂന്നോ കമ്പനികളുടെ ഗബ്​ഗ ടെന്‍റുകളിൽ നേരത്തേ തന്നെ പ്രതിദിനബുക്കിങ് നടന്നു കഴിഞ്ഞു.

ghabs12
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

∙ ഗബ്​ഗകളിൽ താരങ്ങൾ ഷെഫുകൾ
ഗബ്​ഗകൾ ആരംഭിച്ചു കഴിഞ്ഞാൽ ഹോട്ടലുകളുടെ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഷെഫുകൾക്ക് വൻ ഡിമാൻ‍ഡാണ് .  എല്ലാ ദിവസവും മികച്ച ഭക്ഷണം ഒരുക്കി ഇവർ അതിഥികളെ മത്സരിച്ച് ഊട്ടുകയാണ്. വിവിധ കമ്പനികളുടെയും രാജ്യാന്തര ബ്രാൻഡുളുടെയും ആഭിമുഖ്യത്തിലുള്ള ഗബ്​ഗകളിൽ, വിവിധ രാജ്യങ്ങളിലെ സ്വദൂറുന്ന ഭക്ഷണ വിഭവങ്ങളാണ് ഷെഫുകളുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കുന്നത്.

ghabs4
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs2
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs1
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs5
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs6
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs7
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs10
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs15
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs8
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs11
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs16
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs9
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs17
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs13
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs14
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs18
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ghabs4
ghabs2
ghabs1
ghabs5
ghabs6
ghabs7
ghabs10
ghabs15
ghabs8
ghabs11
ghabs16
ghabs9
ghabs17
ghabs13
ghabs14
ghabs18

ഏഷ്യയിലെ തന്നെ മികച്ച ഷെഫുകളെ ഇതിനായി കൊണ്ടുവന്ന് ഹോട്ടൽ മാനേജുമെന്‍റുകൾ ഇക്കാര്യത്തിൽ നല്ല മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബഹറിനിലെ പ്രശസ്ത ഹോട്ടലുകലായ ഫോർ സീസൺ, റിറ്റ്സ് കാൾ​ട്ടൻ, ഗൾഫ് ഹോട്ടൽ,ഷെരാട്ടൻ റീജൻസി തുടങ്ങിയ വൻകിട ഹോട്ടലുകളിലെല്ലാം ഗബ്​ഗ ഒരുക്കുന്നതിനായി പ്രത്യേകം ഷെഫുകൾ എത്താറുണ്ട്. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഇൻർനെറ്റ് കണക്ഷനും കൂടാതെ എൽ​ഇ​ഡി ഡിജിറ്റൽ സ്ക്രീൻ ടി​വി​യും ലൈവ് മ്യൂസിക്കൽ ഷോയും പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്. ഫുഡ് ഡിസൈൻ, ഡിസ്പ്ലേ അടക്കമുള്ള  കാര്യങ്ങളിൽ പ്രഫഷനലുകൾ തന്നെ നേരിട്ടാണ് ഒരുക്കങ്ങൾ നടത്തുക. ഓരോ രാജ്യത്തിന്‍റെയും പ്രത്യേകം പ്രത്യേകം വിഭവങ്ങൾ പല ഭാഗങ്ങളിലായി ക്രമീകരിച്ച്  ഒരുക്കിയ ഹോട്ടലുകളിലെ ഇത്തരം ഗബ്​ഗകളിൽ കേരളത്തിലെ കണ്ണിമാങ്ങ മുതൽ കരിക്കിൻ വെള്ളംവരെ രാജ്യാന്തര വിഭവങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അത് പോലെ ഉത്തരേന്ത്യൻ വിഭവങ്ങളായ പാനി പുരിയും അതോടനുബന്ധിച്ചുള്ള വിഭവങ്ങളും മനോഹരമായി ഡിസൈൻ ചെയ്താണ് പ്രദർശിപ്പിച്ചിരിക്കുന്നത്.വിവിധ തരത്തിലുള്ള പിസകൾ, സിംഗപ്പൂർ തായ്, അറബിക്, ഈജിപ്ഷ്യൻ, മൊറോക്കൻ വിഭവങ്ങളും യഥേഷ്ടം ഒരുക്കിയിട്ടുണ്ട്. എങ്ങനെ കഴിക്കണം ഏതൊക്കെ രാജ്യങ്ങളുടെ വിഭവങ്ങൾ എന്നതൊക്കെ അതിഥികൾക്ക് പരിചയപ്പെടുത്താനും ഷെഫുകൾ തന്നെ സജീവമായി ഇത്തരം വിരുന്നു സൽക്കാരങ്ങളിൽ ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.

English Summary:

During Ramadan, Large Hotels in Bahrain Host Ghabs Festivities that Continue Late into the Night.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com