ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ (കുവൈത്ത് ബോർഡ്) ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്കുള്ള പരിശീലന പരിപാടികളിലേക്കും ഫെലോഷിപ്പിലേക്കും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഏപ്രിൽ 3നു മുൻപ് അപേക്ഷിക്കണമെന്ന് കുവൈത്ത്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്‌പെഷ്യൽറ്റീസ് (കിംസ്) അറിയിച്ചു. ഫാമിലി മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ജനറൽ മെഡിസിൻ, അഡൽറ്റ് കാർഡിയോളജി, ക്ലിനിക്കൽ ഹെമറ്റോളജി, ഓങ്കോളജി, നെഫ്രോളജി എന്നിവയ്ക്കുള്ള ഫെലോഷിപ് പ്രോഗ്രാമുകളാണ് പരിശീലനത്തിന്റെ ഭാഗമായി നടക്കുക. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് അപേക്ഷിക്കാനാവില്ല.

നിബന്ധനകൾ
∙ അപേക്ഷകന് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
∙ ഇന്റേൺഷിപ് പൂർത്തിയാക്കിയ വർഷം തന്നെ പാസായിരിക്കണം.
∙ കുവൈത്ത്‌ ബോർഡ് സർട്ടിഫിക്കറ്റോ സ്പെഷലൈസ്ഡ് ഫെലോഷിപ് പ്രോഗ്രാമുകൾക്ക് തത്തുല്യമായ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
∙ അപേക്ഷകർ ഇതേ സമയത്ത് മറ്റു പരിശീലന പരിപാടിയിൽ ചേരാൻ പാടില്ല.

English Summary:

Kuwait Ministry of Health is offering a Doctor Training Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com