ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്. ആഗോളതലത്തിൽ 13 ആണ് കുവൈത്തിന്‍റെ സ്ഥാനം. 143 രാജ്യങ്ങളിലെ 2021 മുതൽ 2023 വരെയുള്ള ഡാറ്റ വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 

ജനജീവിതം, സാമൂഹിക സാഹചര്യങ്ങൾ, വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് വേൾഡ് ഹാപ്പിനസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. കുവൈത്തിന് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറബ് ലോകത്ത് രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 22-ാം സ്ഥാനവും നേടി. സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനവും ആഗോളതലത്തിൽ 28-ാം സ്ഥാനവും നേടി. ഫിൻലൻഡ് തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന സ്ഥാനം നിലനിർത്തി. ലെബനനും അഫ്ഗാനിസ്ഥാനും ആണ് പട്ടികയുടെ അവസാനം ഉള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഗോളതലത്തിൽ 23-ാം സ്ഥാനത്തും,  യു കെ  20-ാം സ്ഥാനത്തും എത്തി.

English Summary:

World Happiness Report Kuwait ranks 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com