ADVERTISEMENT

വാഷിങ്‌ടൻ ഡി സി ∙ മുൻ യുഎൻ അംബാസഡർ നിക്കി ഹേലി  റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് പുറത്താകുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രസിഡൻഷ്യൽ ക്യാംപെയ്നായി ശേഖരിച്ച 11.5 മില്യന്‍ ഡോളർ   ക്യാംപെയ്ൻ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന്  ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.  അയോവ, ന്യൂഹാംഷർ, സൗത്ത് കാരോലൈന എന്നിവിടങ്ങളിൽ മുൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിനോട് ഹേലി പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പരസ്യങ്ങൾക്കായി ഹേലി വലിയ തുക ചെലവഴിച്ചില്ല. 

സ്ഥാനാർഥികൾ സാധാരണയായി മത്സരം  അവസാനിപ്പിക്കുന്നത് പണമില്ലാത്തതിനാലാണ്. എന്നാൽ ഹേലിയുടെ പ്രശ്നം അതായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഹേലിയുടെ പ്രചാരണ സംഘം 8.6 മില്യൻ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ നിന്ന് പിന്മാറുന്ന വേളയിൽ ഹേലിയുടെ ക്യാംപെയ്ൻ ബാങ്ക് അക്കൗണ്ടിൽ എത്ര തുക അവേശിഷിക്കുന്നുവെന്ന് വ്യക്തമല്ല. 

English Summary:

Nikki Haley’s Campaign had Cash Left Over as her Primary Run Ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com