ADVERTISEMENT

ജി​ദ്ദ ∙ ദി​നം​പ്ര​തി ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഇ​ഫ്​​താ​ർ വി​രു​ന്നൊ​രു​ക്കി ഒരു സം​ഘം മ​ല​യാ​ളി​ക​ൾ. ജി​ദ്ദ​യി​ൽ സനാഇയ്യ ജാ​ലി​യാ​ത്തും ത​നി​മ സാംസ്കാരിക വേ​ദി​യും ചേ​ർ​ന്നാ​ണ് നോ​മ്പു​തു​റ ഒ​രു​ക്കു​ന്ന​ത്. സ​നാ​ഇ​യ്യ മ​സ്ജി​ദി​ന് അ​ഭി​മു​ഖ​മാ​യ മൈ​താ​ന​ത്താ​ണ് തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം. ജി​ദ്ദ ഇന്‍ഡ​സ്ട്രി​യ​ല്‍ സി​റ്റി​യി​ല്‍ ജോ​ലി ചെയ്യുന്ന വി​വി​ധ രാ​ജ്യ​ക്കാ​രും ഭാ​ഷ​ക്കാ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ശ്ര​യ​മാ​ണി​ത്. ത​നി​മ​യു​ടെ 150 ഓ​ളം പ്രവർത്തകരാണ് വിവി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാണ് ഈ ​നോ​മ്പ് തു​റ​ക്കു​ള്ള മു​ഴു​വ​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്ന​ത്.

നോ​മ്പു​തു​റ​ക്കാ​നെ​ത്തു​ന്ന വി​വി​ധ തുറകളിൽ​നി​ന്നു​ള്ള​വ​ർ​ക്കൊ​പ്പം ഇ​ഫ്താ​റി​ൽ പ​ങ്കു​ചേ​ർ​ന്നി​ട്ടാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ട​ക്കം. റ​മ​സാന്​ മു​മ്പ് ത​ന്നെ സ​മൂ​ഹ ഇഫ്താറി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ന്നും നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് ഓ​രോ ദി​വ​സ​വും ഇ​വി​ടെ​യെ​ത്തി ആ​വ​ശ്യ​മാ​യ ക്രമീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും സന്നദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന സ​ഫ​റു​ല്ല മു​ല്ലോ​ളി​യും സി.​എ​ച്ച്. ബ​ഷീ​റും നി​സാ​ര്‍ ബേ​പ്പൂ​രും പ​റ​ഞ്ഞു.

English Summary:

Malayali Team Gave Iftar Feast to 2000 People Daily

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com