ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായം ചരിത്ര നേട്ടത്തിൽ. 2024 ഫെബ്രുവരിയിൽ 100 ​​ദശലക്ഷം കിലോഗ്രാം ഉൽപാദനമാണ് മേഖലയിലുണ്ടായത്. സർക്കാരിന്‍റെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സംയുക്ത ശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം.

കോഴിവളർത്തൽ സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണയും ധനസഹായവും നൽകുന്നതിൽ കാർഷിക വികസന ഫണ്ട് നിർണായക പങ്ക് വഹിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) സംഭാവന നൽകുന്നതിനുമുള്ള വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നേട്ടം. സൗദി അറേബ്യയിലെ കോഴി വ്യവസായം വർഷങ്ങളായി സ്ഥിരമായ വളർച്ച കാണിക്കുന്നുണ്ട്. 

English Summary:

Saudi Poultry Production Hits Record 100 Million Kilograms in February 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com