ADVERTISEMENT

റിയാദ് ∙ബഹിരാകാശ മേഖലയിലെ വാണിജ്യരംഗത്തെ വികസനത്തിന് സഹായകരമായ പുത്തൻ പദ്ധതിയുമായി സൗദി. രാജ്യത്തിന്‍റെ  ബഹിരാകാശ മേഖലയെ ശാക്തീകരിക്കുന്നതിനും ദേശീയതലത്തിൽ പൗരൻമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വിഭാവനം ചെയ്യുന്ന മദാരിക് എന്ന പരിപാടിക്ക് സൗദി കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനാണ് തുടക്കം കുറിച്ചത്.

സൗദി പൗരന്മാർക്ക് ഈ രംഗത്തെ പ്രഫഷനൽ വഴികൾ വികസിപ്പിക്കുന്നതിന് മേഖലയിലെ അനുഭവപരിചയമുള്ള പങ്കാളികളുടെ അറിവ് പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതി. ഈ മേഖലയിൽ വിദഗ്ധ രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് മേയ് 5 മുതൽ ഓഗസ്റ്റ് 15 വരെയാണ് മദാരിക് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ  ബഹിരാകാശ മേഖലയുടെ വളർച്ചയിൽ ഒരു പങ്കു വഹിക്കുന്നതിനും ആഗ്രഹിക്കുന്ന ബിരുദധാരികളായ പൗരൻമാർക്ക് ആദ്യ ചുവടുകൾ വെക്കാൻ സഹായിക്കുന്നതിന് ബഹിരാകാശ ശാസ്ത്രത്തിലുള്ള അറിവിന്‍റെ  അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഫ്രാൻസിലെ ഇന്‍റർനാഷനൽ സ്‌പേസ് യൂണിവേഴ്‌സിറ്റി, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അരിസോനയിലെ തണ്ടർബേർഡ് സ്‌കൂൾ ഓഫ് ഗ്ലോബൽ മാനേജ്‌മെന്‍റ്, ബിഎഇ സിസ്റ്റംസ് സൗദി ഡെവലപ്‌മെന്‍റ് ആൻഡ് ട്രെയിനിങ്, റിയാദിലെ അൽ യമാമ യൂണിവേഴ്‌സിറ്റിയുമായി  സഹകരിച്ചാണ് പ്രോഗ്രാം വികസിപ്പിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.

കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ഡാറ്റാ എൻജിനീയറിങ്, സൈബർ സുരക്ഷ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയവർക്കുള്ളതാണ് സ്പേസ് ഡാറ്റയും സോഫ്റ്റ്‌വെയർ ട്രാക്കും. എൻജിനീയറിങ് വിഭാഗങ്ങളിൽ യോഗ്യതയുള്ളവർക്കുള്ളതാണ് സ്പേസ് എൻജിനീയറിങ് ട്രാക്ക്.

English Summary:

Saudi with a New Plan to Help the Development of Space Commerce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com