ADVERTISEMENT

ജിദ്ദ ∙ ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ 56 പൈതൃക കെട്ടിടങ്ങളുടെ നവീകരണം പൂർത്തിയായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ 50 മില്യൺ റിയാലാണ് ഉദാരമായ ഇതിലേക്ക് സംഭാവന ചെയ്തത്. 

രാജ്യത്തിന്റെ അറബ്, ഇസ്ലാമിക ആഴം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ചരിത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമുള്ള കിരീടാവകാശിയുടെ താൽപ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി വന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുരാതന ഇടനാഴികൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയ്‌ക്ക് പുറമേ 600ലധികം പൈതൃക കെട്ടിടങ്ങളും 36 ചരിത്രപരമായ പള്ളികളും അഞ്ച് പ്രധാന ചരിത്ര മാർക്കറ്റുകളും ഉൾക്കൊള്ളുന്ന ഒരു സ്ഥലമെന്ന നിലയിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ ജില്ലയിൽ സമൃദ്ധമായ പൈതൃക അടയാളങ്ങൾ ഉയർത്തിക്കാട്ടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  

അഞ്ച് പ്രത്യേക സൗദി കമ്പനികൾക്ക്‌ ജിദ്ദയിലെ ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ കിരീടാവകാശി നിർദ്ദേശം നൽകിയിരുന്നു. ചരിത്രപരമായ കെട്ടിടങ്ങളിൽ അനുഭവപരിചയമുള്ള സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഈ കമ്പനികൾ പ്രവർത്തനങ്ങൾ നടത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തു. ജിദ്ദ കുടുംബങ്ങളുടേതായ ചില കെട്ടിടങ്ങളിൽ 500 വർഷം പഴക്കമുള്ള പുരാവസ്തു ലാൻഡ്‌മാർക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ ചരിത്രപ്രസിദ്ധമായ ജിദ്ദ ജില്ലയുടെ അതുല്യമായ രൂപകല്പനയും വ്യതിരിക്തമായ നഗരഘടനയും അതിന്റെ തനതായ വാസ്തുവിദ്യാ ഘടകങ്ങളും അനുസരിച്ചാണ് പദ്ധതി നടപ്പാക്കൽ നടത്തിയത്. 

English Summary:

Renovation of 56 Heritage Buildings in Historic Jeddah Completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com