ADVERTISEMENT

ദുബായ് ∙  റാസൽഖോർ റോഡ് വീതി കൂട്ടൽ പദ്ധതി പൂർത്തിയായി. ഇതു പ്രകാരം 3 കിലോമീറ്റർ ഇരുദിശകളിലേയ്ക്കും വ്യാപിപ്പിച്ച് 3 മുതൽ 4 വരി പാതയായി വർധിപ്പിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റോഡ് വിപുലീകരണ പ്രവർത്തനങ്ങൾ  ബു ഖദ്റ ഇൻറർസെക്ഷൻ മുത അൽ ഖൈൽ റോഡ് ഇൻറർസെക്ഷൻ വരെ നീളുന്നു.   

ദുബായ്-അൽ ഐൻ റോഡിന്റെ ദിശയിലുള്ള റാസൽഖോർ റോഡിലെ തിരിവുകൾക്കായി ആർടിഎ കളക്ടർ റോഡുകൾ ഏപ്രിൽ മാസത്തോടെ ഒന്ന് മുതൽ രണ്ട് വരെ വരിയായി വികസിപ്പിക്കും. പ്രത്യേകിച്ച് ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വളർച്ചയും അനുഭവിക്കുന്ന പ്രദേശങ്ങളിൽ ദുബായുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. 

വീതി കൂട്ടൽ പൂർത്തിയായ റാസൽഖോർ റോഡ്. Credit-RTA.
വീതി കൂട്ടൽ പൂർത്തിയായ റാസൽഖോർ റോഡ്. Credit-RTA.

ഏകദേശം 6,50,000 നിവാസികൾ താമസിക്കുന്ന ഒട്ടേറെ റെസിഡൻഷ്യൽ, വ്യാവസായിക ഡിസ്ട്രിക്ടുകളിലേയ്ക്ക് സേവനം നൽകുന്ന ഒരു നിർണായക പാതയാണ് റാസൽഖോർ റോഡ്. നടന്നുകൊണ്ടിരിക്കുന്ന നിരവധി വികസന പദ്ധതികൾക്ക് പുറമേ ദുബായ്-അൽ ഐൻ റോഡിലേയ്ക്കുള്ള ബൈപാസ് പാതയുടെ നവീകരണം ഇരട്ടിയാക്കാനും ആർടിഎ ഉദ്ദേശിക്കുന്നു. മണിക്കൂറിൽ 1,000 മുതൽ 2,000 വരെ വാഹനങ്ങളുടെ ശേഷിയോടെ വാഹനത്തിൻ്റെ ഒഴുക്ക് 100 ശതമാനം വർധിപ്പിക്കും.

English Summary:

UAE RTA Completes Widening of Ras Al Khor Road 3 km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com