ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ട്രാൻസ്പോർട്ട്, ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾക്ക് വിലക്ക്
Mail This Article
×
ജിദ്ദ ∙ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് രണ്ട് പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകളുടെയും നാല് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎസ്) അറിയിച്ചു. ഈ ആപ്ലിക്കേഷനുകൾ ആവശ്യമായ ലൈസൻസ് ഇല്ലാതെ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഗതാഗതം, ഡെലിവറി ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും നിരീക്ഷണങ്ങളോ പരാതികളോ റിപ്പോർട്ടുചെയ്യാൻ അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർഥിച്ചു, ഏകീകൃത നമ്പർ 19929 വഴിയോ അല്ലെങ്കിൽ എക്സ് പ്ലാറ്റ്‌ഫോമിലെ ഗുണഭോക്തൃ പരിചരണ അക്കൗണ്ട് വഴിയോ റിപ്പോർട്ട് ചെയ്യാം.
English Summary:
Prohibition of transport application operated without license
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.