ADVERTISEMENT

അബുദാബി ∙ അടുത്ത മാസം 9 മുതൽ അബുദാബിക്കും കണ്ണൂരിനുമിടയിൽ ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യുഎഇയിലുള്ള പ്രവാസിമലയാളികൾക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

എല്ലാദിവസവും നോൺ-സ്റ്റോപ്പ് വിമാനങ്ങൾ അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പറക്കും. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35-ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

ഈ സർവീസുകൾ കൂടി വരുന്നതോടെ, ഇൻഡിഗോ ഇന്ത്യയിലെ 8 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് 56 പ്രതിവാര സർവീസുകൾ നടത്തും. സർവീസുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൃത്യസമയത്ത് തടസ്സരഹിത യാത്രാനുഭവം ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നതായി ഗ്ലോബൽ സെയിൽസ് വിഭാഗം തലവൻ വിനയ് മൽഹോത്ര പറഞ്ഞു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നതാണ് കണ്ണൂരിലേക്കുള്ള പുതിയ സർവീസ്.

English Summary:

Abu Dhabi to Kannur IndiGo Service Begin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com