ADVERTISEMENT

ദുബായ് ∙ എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി ദുബായിലെ വിദ്യാർഥി സംഘം. 9 അംഗ വിദ്യാർഥി സംഘത്തിൽ ഒരു മലയാളിയുമുണ്ട്. ജെംസ് മോഡേൺ അക്കാദമി സ്കൂളിലെ വിദ്യാർഥികളാണ് എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കിയത്. രണ്ട് അധ്യാപകരും ഒരു എക്സ്പെഡീഷൻ ലീഡറും അടങ്ങിയ സംഘം പഠന യാത്ര വിജയകരമായി പൂർത്തിയാക്കി.   ദുബായിൽ ജോലി ചെയ്യുന്ന ജേക്കബ് തങ്കച്ചൻ–ജെസ്സി ജേക്കബ് ദമ്പതികളുടെ മകൻ ജോൺ ജേക്കബ് തങ്കച്ചനാണ് സംഘത്തിലെ ഏക മലയാളി.

group-of-students-from-dubai-conquered-the-everest-base-camp
group-of-students-from-dubai-conquered-the-everest-base-camp

കൂടെ ഉണ്ടായിരുന്ന ഒരു വിദ്യാർഥിനിക്ക് കാലാവസ്ഥാ വ്യതിയാനങ്ങളും തണുപ്പും കാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അനുകൂലമല്ലാത്ത ഹിമാലയൻ സഹചര്യങ്ങളുമായി പൊരുതിയും സമരസപ്പെട്ടും അനിശ്ചിതമായ കാലാവസ്ഥയെ നേരിട്ടും 15 ദിവസത്തെ പര്യടനം വിജയകരമായി പൂർത്തിയാക്കിയതിൽ വിദ്യാർഥികളെ അധികൃതർ അഭിനന്ദിച്ചു.  

English Summary:

Group of Students from Dubai Conquered the Everest Base Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com