റമസാനിൽ മക്ക-മദീന അതിവേഗ ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
Mail This Article
മക്ക ∙ റമസാനിൽ മക്ക-മദീന അതിവേഗ ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. യാത്രക്കാരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടുത്ത വെള്ളിയാഴ്ച കൂടുതൽ സർവീസുകളുണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 41,000യിരത്തിലധികം പേർക്കാണ് ഹറമൈൻ ട്രെയിനിന്റെ സേവനം ലഭിച്ചത്. സർവീസ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത ദിവസമാണ് കഴിഞ്ഞ വെള്ളിയാഴ്ചത്തേതെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
വരാനിരിക്കുന്നത് റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ്. തിരക്ക് ഇനിയും വർധിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ 120 സർവീസുകൾ അടുത്ത വെള്ളിയാഴ്ചയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
2,700ലേറെ സര്‍വീസുകളാണ് ഹറമൈന്‍ ട്രെയിന്‍ റമസാനിലേക്ക് മാത്രമായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 13 ലക്ഷത്തിലേറെ പേർക്ക് യാത്ര ചെയ്യാൻ ഇത് സഹായകരമാകും. 2018ലാണ് ഹറമൈൻ ട്രെയിൻ പ്രവർത്തനമാരംഭിച്ചത്.