ADVERTISEMENT

അബുദാബി ∙ അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഒരു ദിവസമാണ് ഇതുമൂലം നഷ്ടമാകുന്നതെന്ന് പരാതിയുയർന്നു. മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട്  പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യം. 

ഏപ്രിൽ മുതൽ പരിഷ്കരിച്ച സമയം അനുസരിച്ച് പുലർച്ചെ രാവിലെ 5നാണ് വിമാനം പുറപ്പെടുക.രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും. പുറത്തിറങ്ങുമ്പോൾ ഒരുമണി കഴിയും. പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് വീട്ടിലെത്തുമ്പോൾ വീണ്ടും വൈകും. കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടം.  പുതിയ സമയക്രമം എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:

Air India Express has rescheduled the flight departure time - Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com