തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

Mail This Article
×
ദുബായ് ∙ ഇന്ത്യൻ തൊഴിലാളികൾക്കായി ആരോഗ്യ – ധനകാര്യ ബോധവൽക്കരണവും ഇഫ്താർ വിരുന്നും ഒരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജബൽ അലിയിലെ ട്രാൻസ്‌വേൾഡിലും അക്കാഫ് അസോസിയേഷനുമായി ചേർന്ന് ആസ കമ്പനിയിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രൈം ഹെൽത്ത് കെയറിലെ ഡോക്ടർമാർ തൊഴിലാളികളെ പരിശോധിച്ചു. ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥർ തൊഴിലാളികൾക്ക് പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ക്ലാസെടുത്തു.

സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകളും പരിശീലിപ്പിച്ചു. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലെ പ്രവർത്തനങ്ങളും വിശദീകരിച്ചു. കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തി. പ്രശ്നങ്ങളിൽ പരിഹാരങ്ങൾ നിർദേശിച്ചു. ഇഫ്താർ കിറ്റുകളും നൽകി
English Summary:
Dubai Indian Consulate prepared Iftar for the workers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.