ADVERTISEMENT

റിയാദ്∙ റിയാദ് നഗരം നാലാമത് ഗൾഫ് ഫിലിം ഫെസ്റ്റിവലിന് (ജിഎഫ്എഫ്) ആതിഥേയത്വം വഹിക്കും. ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റിന്‍റെ സഹകരണത്തോടെ ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന മേള ഏപ്രിൽ 14 മുതൽ 18 വരെ അഞ്ച് ദിവസങ്ങളിലായി നടക്കും. ഇത് പ്രാദേശിക ചലച്ചിത്ര വ്യവസായത്തെ പിന്തുണയ്ക്കുകയും ആഗോളതലത്തിൽ കലാപരമായ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രാദേശിക, ഗൾഫ് സിനിമാ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫിലിം കമീഷൻ ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ചടങ്ങുകൾക്ക് സാംസ്‌കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നേതൃത്വം നൽകും. ഗൾഫ് സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സിനിമാരംഗത്തെ നിരവധി പ്രമുഖരെ ഫെസ്റ്റിവലിൽ ആദരിക്കും. സിനിമയുടെ സ്ഥാനവും സാമൂഹിക ജീവിതത്തിൽ അതിെൻറ പങ്കും ആഴത്തിലാക്കുന്നതിനൊപ്പം ചലച്ചിത്ര കലയുടെ ഫലപ്രദമായ പങ്ക് വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കലാപരവും സാംസ്കാരികവുമായ ആശയവിനിമയം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പരിശീലന ശിൽപശാലകളും ആറ് വിദ്യാഭ്യാസ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.

English Summary:

Riyadh is all set to host the 4th Gulf Film Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com