ADVERTISEMENT

റിയാദ്  ∙  വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്ദുറഹീമി​ന്‍റെ മോചനത്തിനായി ദയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം. കക്ഷിരാഷ്​ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവൽകരിച്ച അബ്​ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ്​ ബിരിയാണി ചലഞ്ച്​ സംഘടിപ്പിക്കുന്നത്​. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ്​ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും.

25 റിയാലാണ്​ ഒരു ബിരിയാണിയുടെ നിരക്ക്​. ഒരാൾ മിനിമം അഞ്ച്​ ബിരിയാണി ഓർഡർ ചെയ്യണം.മോചനശ്രമത്തിന്​ റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്​. മോചനദ്രവ്യമായി ആകെ വേണ്ടത്​ 34 കോടി രൂപയാണ്​ (1.5 കോടി റിയാൽ). പണം കെട്ടിവെച്ച്​ മോചനത്തിന്​ അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.

English Summary:

Efforts on to Raise Blood Money for Person in Saudi Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com