ADVERTISEMENT

അബുദാബി ∙ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ദരിദ്രരുടെ വിശപ്പകറ്റാനും ലക്ഷ്യമിട്ട് 7 വർഷം മുൻപ് ആരംഭിച്ച യുഎഇ ഫുഡ് ബാങ്കിലൂടെ അന്നം നൽകിയത് ലോക രാജ്യങ്ങളിലെ 7 കോടിയിലേറെ പേർക്ക്. ഉദാരമതികളിൽ നിന്ന് ലഭിക്കുന്ന സംഭാവന സ്വീകരിച്ച് രാജ്യാന്തര മാനദണ്ഡം പാലിച്ചാണ് വിതരണം. എന്നും ഫുഡ് ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും റമസാനിലാണ് ഏറ്റവും കൂടുതൽ ഭക്ഷണ വിതരണം ചെയ്യുന്നത്.   

 വിവിധ പൊതുപരിപാടികളിൽ അധികം വരുന്ന ഭക്ഷണ-പാനീയങ്ങളുടെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി ശേഖരിച്ചും രാജ്യത്തിനകത്തും പുറത്തും അർഹരായവർക്ക് എത്തിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് അധികൃതരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായാണ് വിതരണം. 

ഹോട്ടലുകൾ, കൃഷിയിടങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യോൽപന്ന ഫാക്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന വൻ ശൃംഖലയാണ് ഫുഡ്ബാങ്ക്. പാകം ചെയ്ത ഭക്ഷണത്തിനു പുറമെ ഭക്ഷ്യോൽപന്നങ്ങളും ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് വൊളന്റിയർമാർ ഇതിന്റെ ഭാഗമാണ്.  ഭക്ഷണം ശേഖരിക്കൽ, പാക്കിങ്, കേടാകാതെ സൂക്ഷിക്കൽ തുടങ്ങി ഓരോ ഘട്ടങ്ങളിലും പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് വൊളന്റിയർമാർക്കു പ്രത്യേക പരിശീലനം എന്നിവ ചെയ്യുന്നു ഫുഡ് ബാങ്ക് പ്രവർത്തനത്തിലൂടെ 6000 ടൺ ഭക്ഷണം പാഴാക്കുന്നത് തടയാനായി. 3 വർഷത്തിനകം ഭക്ഷണമാലിന്യം 30% കുറച്ച് പരിസ്ഥിതി ആഘാതവും കാർബൺ മലിനീകരണവും ലഘൂകരിക്കാനും പദ്ധതിയുണ്ട്.

English Summary:

UAE Food Bank: A Vital Lifeline for Those in Need

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com