ദുബായ് : പെരുന്നാൾ അവധിക്കാലത്ത് 59 ലക്ഷം യാത്രക്കാർ പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തി

Mail This Article
×
ദുബായ് ∙ പെരുന്നാൾ(ഈദുൽ ഫിത്ർ) അവധിക്കാലത്ത് ഏകദേശം 59 ലക്ഷം യാത്രക്കാർ പൊതുഗതാഗതം സേവനം പ്രയോജനപ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ദുബായിലെ 2.32 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി. ട്രാം 115,000 യാത്രക്കാരെ കൊണ്ടുപോയി. ബസുകൾ 12 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു. ജലഗതാഗതം 416,000 യാത്രക്കാരാണ് പ്രയോജനപ്പെടുത്തിയത്. ടാക്സികൾ 16 ലക്ഷം യാത്രക്കാരെ കയറ്റിയപ്പോൾ ഷെയർ മൊബിലിറ്റി വാഹനങ്ങൾ 308,000 യാത്രക്കാർക്ക് സേവനം നൽകി.
English Summary:
RTA transported 59 lakhs passengers during Eid Al Fitr holiday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.