ADVERTISEMENT

റിയാ​ദ്∙  അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഗൾഫ് ഫിലിം ഫെസ്റ്റിവലിന്‍റെ നാലാം പതിപ്പിന് റിയാദിൽ തുടക്കമായി. ചലച്ചിത്ര പ്രഗൽഭരുടെ സാന്നിധ്യത്തിൽ ആരംഭിച്ച മേളയിൽ ഡയലോഗ് സെഷനുകളും പരിശീലന ശിൽപശാലകളും ഉൾപ്പെടെ വിവിധ പരിപാടികൾ ഉണ്ടാകും. ഗൾഫ് സിനിമാ നിർമാതാക്കളുടെ ഫീച്ചർ ഫിലിമുകൾ,  ഡോക്യുമെന്‍ററികൾ എന്നിങ്ങനെ 29 വ്യത്യസ്ത സിനിമകൾ പ്രദർശിപ്പിക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന് പു​റ​മെ ഒൻപത് അ​വാ​ർ​ഡു​ക​ൾ​ക്കാ​യി നി​ര​വ​ധി ഗ​ൾ​ഫ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​രി​ക്കും.  കൂടാതെ, ഗൾഫ് സംസ്കാരത്തെ ആഗോള സാംസ്കാരിക മേഖലയിലേക്ക് ഉയർത്തിയ അഞ്ച് പ്രമുഖ ഗൾഫ് സിനിമാ പ്രതിഭകളെയും മേളയിൽ ആദരിക്കും.

English Summary:

Fourth Gulf Film Festival Kicks Off in Riyadh, Scaling up Saudi Movie Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com