ADVERTISEMENT

റി​യാ​ദ് ∙ ബിനാമി ഇടപാടുകൾ തടയുന്നതിന് കർശന പരിശോധനയുമായി സൗദി. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ 12,200 പരിശോധനകളിൽ 248 ബിനാമി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. റ​സ്റ്ററന്‍റു​ക​ൾ, നിർമാണ കമ്പനികൾ, വാഹന വർക്ക്‌ഷോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, തയ്യൽ ഷോപ്പുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നു. വ്യാപാര സ്ഥാപനങ്ങൾ നിയമാനുസൃതം പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും കുറ്റകൃത്യങ്ങളും ബിനാമി ഇടപാടുകളും തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം.

ബിനാമി ഇടപാടിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. കൂടാതെ കള്ളപ്പണം പിടിച്ചെടുക്കുകയും സ്ഥാപനം കണ്ടുകെട്ടുകയും ചെയ്യുന്ന നടപടികളും സ്വീകരിക്കും. ഈ കർശന നടപടികളിലൂടെ സാമ്പത്തിക അവസ്ഥയെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

English Summary:

248 Benami Transactions were Caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com