ADVERTISEMENT

അബുദാബി/ദുബായ് ∙ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് വരുന്ന വാഹനങ്ങൾ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (ഇ 11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ 311) വഴി എമിറേറ്റ്സ് റോഡിലേക്ക് (ഇ611) തിരിച്ചുവിട്ടു. അബുദാബിയിലെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐടിസി) ആണ് അവരുടെ എക്‌സ് അക്കൗണ്ടിൽ പ്രഖ്യാപനം നടത്തിയത്. അൽ ഫഖ സ്ട്രീറ്റിന് സമീപമുള്ള വഴിതിരിച്ചുവിടലിന്‍റെ മാപ്പ് പങ്കിട്ടു. ദുബായിയുടെ ദിശയിൽ എത്രനാൾ റോഡുകൾ അടച്ചിടുമെന്ന് പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും റോഡുകൾ വീണ്ടും തുറന്നാൽ ഐടിസി പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ യുഎഇയിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയതിനെ തുടർന്നാണ് വഴിതിരിച്ചുവിടൽ.

രണ്ട് പ്രധാന അബുദാബി-ദുബായ് റോഡുകൾ താൽക്കാലികമായി അടച്ചു. Image Credit: X/@ITCAbuDhabi.
രണ്ട് പ്രധാന അബുദാബി-ദുബായ് റോഡുകൾ താൽക്കാലികമായി അടച്ചു. Image Credit: X/@ITCAbuDhabi.
English Summary:

Two major Abu Dhabi-Dubai Roads Temporarily Closed for Traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com