ADVERTISEMENT

ഫുജൈറ/കൽബ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കൽബയിലെ പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഇൻകാസ് ഫുജൈറ. ഭക്ഷണം, ശുദ്ധജലം, അവശ്യ സാധനങ്ങൾ എന്നിവയ്ക്കു പുറമെ താൽക്കാലിക താമസ സൗകര്യവും ഒരുക്കിവരുന്നു. ഉച്ചയ്ക്കും രാത്രിയിലുമായാണ് ഭക്ഷണവിതരണം. പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് വസ്ത്രങ്ങൾ, കിടക്ക, വിരിപ്പ് എന്നിവയ്ക്കു പുറമെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും നൽകിവരുന്നു.

പാസ്പോർട്ട് ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ നയതന്ത്രകാല്യാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. അനുകൂല പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഇൻകാസ് ഫുജൈറയുടെയും കൽബ ഐഎസ്‍സിയുടെയും പ്രസിഡന്റായ കെ.സി. അബൂബക്കർ പറഞ്ഞു. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, പി.സി.ഹംസ, സഫാദ് കോഴിക്കോട്, ബിജോയ്, അനീഷ്, മോനി ചാക്കോ, അയ്യൂബ്, അനന്തൻപിള്ള, സന്തോഷ് കെ മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Incas Fujairah Helps Expatriates Affected by Rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com