ADVERTISEMENT

ദുബായ് ∙ യുഎഇ ദേശീയ ട്രിക്കറ്റ് ടീം മുൻ നായകനും മലയാളിയുമായ സി.പി. റിസ്വാന്‍റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായ് അബുഹൈയിലിൽ പ്രവർത്തമാരംഭിച്ചു. വൺ ഓൺ വൺ കോച്ചിങ്, വിഡിയോ അനലൈസിങ് സിസ്റ്റം, ബൗളിങ്ങ് മെഷീൻ ഉൾപ്പെടെ സജ്ജീകരണങ്ങളോടെയാണ് പരിശീലനം. എല്ലാ ദിവസവും അർധരാത്രി 12 വരെ പരിശീലനം ഉണ്ടായിരിക്കും. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ കൊച്ചുകുട്ടികൾക്ക് പകർന്ന് നൽകുകയും ക്രിക്കറ്റിൽ താത്പര്യമുള്ള കൗമാരക്കാർക്കും  യുവാക്കൾക്കും ലിംഗ ഭേദമില്ലാതെ പരിശീലനം ഒരുക്കുകയും ചെയ്യും. 

ആറ് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രധാന പരിശീലനമെങ്കിലും മുതിർന്നവർക്കും പരീശീലനം നൽകും. ക്രിക്കറ്റ് കളിയോടൊപ്പം മാനസിക സംഘർഷം ലഘൂകരിക്കാൻ നൽകുന്ന പരിശീലനത്തിലൂടെ നല്ലൊരു ഭാവിതാരമായി വളരുന്നതോടൊപ്പം സമൂഹ നന്മയ്ക്ക് കൂടി ആവശ്യമായ അച്ചടക്കവും കൃത്യനിഷ്ഠയും കൈവരിക്കാനാവും. കൂടാതെ, മികവ് തെളിയിക്കുന്നവരെ ഉൾപ്പെടുത്തി അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പരിശീലന പര്യടനം നടത്താനും ഉദ്ദേശിക്കുന്നു. അവധി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് മാത്രവുമാണ് പരിശീലനമെന്ന് സിഇഒ  സി.പി. റിസ്വാന്‍ പറഞ്ഞു. സുഹൃത്തുക്കളായ ഷഹീൻമുഹമ്മദ്, ഷുജൈൻ മജീദ് എന്നിവരാണ് റിസ്വാന് പിന്തുണ നൽകുന്നത്. ഫോൺ: 0568303411.

English Summary:

Set Go Cricket Academy Launched in Dubai Abu Hail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com