ADVERTISEMENT

അബുദാബി ∙ യുഎഇയിലെ മെഗാ ചിത്ര രചനാ മത്സരമായ റിഫ്ലക്ഷൻസ് സീസൺ 6 മേയ് 11ന് വൈകിട്ട് 3ന് അബുദാബി മുസഫയിലെ ക്യാപിറ്റൽ മാളിൽ നടക്കും. 18 വയസ്സുവരെയുള്ള വിദ്യാർഥികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നിറം കൊടുക്കൽ, ചിത്ര രചന, പെയിന്‍റിങ്, കയ്യെഴുത്ത്, കലിഗ്രഫി എന്നീ ഇനങ്ങളിലായാണ് മത്സരം. താൽപര്യമുള്ളവർ www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 9 വരെ ക്യാപിറ്റല്‍ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ നേരിട്ട് നൽകാവുന്നതാണ്. വിജയികൾക്കും ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേക പുരസ്കാരങ്ങൾ നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം പങ്കാളിത്ത സർട്ടിഫിക്കറ്റും മെഡലും നൽകും. ഇതോടനുബന്ധിച്ചുള്ള ബ്രോഷർ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പുറത്തിറക്കി. പ്രസിഡന്റ് നാസര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീർ, ചീഫ്‌ കോ ഓർഡിനേറ്റർ മനോജ്‌ ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അനീഷ്‌മോൻ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 0504695607, 050 6997246 നമ്പറിൽ ബന്ധപ്പെടണം.

English Summary:

UAE's Mega Screenwriting Competition Reflections Season 6 on May 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com