‘സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പ്രവാസികൾ തയ്യാറാവണം’
Mail This Article
റിയാദ് ∙ പ്രവാസി ക്ഷേമനിധി പോലുള്ള ക്ഷേമ പദ്ധതികളിൽ ഭാഗമായി നോർക്കയിൽ നിന്നും സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ കൈപറ്റാൻ ഗൾഫ് മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹം തയ്യാറാവണമെന്നും ഈ പ്രവർത്തനങ്ങൾക്ക് കെഎംസിസിയെ പോലെയുള്ള കൂട്ടായ്മകൾ മുൻകൈയെടുക്കണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ റജുലാ പെലത്തൊടിക്ക് ബത്തയിലെ ലൂഹ മാർട്ട് ഓഡിറ്റോറിയത്തിൽ റിയാദ് കോഡൂർ പഞ്ചായത്ത് കെഎംസിസി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അമീറലി വലിയാടിൻ്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം മലപ്പുറം മണ്ഡലം റിയാദ് കെഎംസിസി ജനറൽ സെക്രട്ടറി സി. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ പി പി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് മുഖ്യാതിഥിയായിരുന്നു. ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, യൂനുസ് നാണത്ത്, യൂനുസ് കൈതക്കോടൻ, ഷുക്കൂർ വടക്കേമണ്ണ, നസീർ പി പി, ഷാജു പെലത്തൊടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജംഷാദ് വലിയാട് സ്വാഗതവും അസീസ് കോഡൂർ നന്ദിയും പറഞ്ഞു.