നഴ്സസ് ദിനാചരണം നടത്തി
Mail This Article
×
ദുബായ് ∙ ലോക നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി മലയാളി നഴ്സ് കൂട്ടായ്മ(എഎംഎൻസി) നഴ്സസ് ദിനാചരണം നടത്തി. ഡോ. ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഫൈസൽ ഇബ്രാഹിം, ജോബിൻ, അനില, ദീപ്ന, നിഷാൻ, ജിബിൻ, ഡാറ്റഫ്ലോ കൺസൾട്ടന്റ് ടിബിൻ മാത്യു എന്നിവർ പങ്കെടുത്തു. ഡോ. ധനലക്ഷ്മി പ്രഭാഷണം നടത്തി. നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടാനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിശദമാക്കി. അംഗങ്ങളുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾ അരങ്ങേറി.
English Summary:
Abu Dhabi Malayali Nurse Association - World Nurses Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.