ADVERTISEMENT

മനാമ ∙ കെഎംസിസി ബഹ്റൈൻ മീഡിയ വിങ്ങിന്‍റെ നേതൃത്വത്തിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് "വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും" എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതീക്ഷകളും ആശങ്കകളും  ചർച്ചക്ക് വിധേയമായി.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള ഭരണ തുടർച്ച എന്ന പ്രതീക്ഷയിൽ നിന്ന് ബിജെപി ഏറെ പുറകോട്ട് പോകുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ. എല്ലാറ്റിലും ഉപരിയായി ഭാരതത്തിന്‍റെ ആത്മാവും ശരീരവും. ഫാഷിസ്റ്റ് വർഗീയതക്ക് കീഴ്‌പ്പെട്ടിട്ടില്ലെന്നും മതേതര ജനാധിപത്യത്തെ പ്രണവായു ആയി ആശ്ലേഷിക്കാൻ തന്നെയാണ് ഇന്ത്യയിലെ ബഹുപൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. കേരളത്തിൽ സീറ്റുകൾ ലഭിച്ചാലും ഇല്ലെങ്കിലും ബിജെപിയുടെ വോട്ടിങ് ശതമാനത്തിൽ സംഭവിക്കുന്ന വളർച്ചയെ പ്രവാസി മലയാളികൾ എന്ന നിലയിൽ നമ്മൾ കരുതലോടെ നോക്കി കാണണം എന്നും അഭിപ്രായങ്ങൾ ഉയർന്നു.

ഭരണ ഘടന സംരക്ഷണമെന്ന വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെടുമ്പോൾ അത് രാജ്യത്തിന്‍റെ സവിശേഷതയെ തകർക്കാൻ ഹേതുവാകും. എന്തായാലും ഓരോ ഘട്ടം പിന്നിടുമ്പോഴും തിരഞ്ഞെടുപ്പ് രംഗത്ത് ഇന്ത്യാ മുന്നണിക്കും മതേതര കക്ഷികൾക്കും ആശ്വാസം നൽകുന്ന ഒരു തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാമെന്ന ശുഭ പ്രതീക്ഷ ചർച്ചയിൽ സംസാരിച്ചവരെല്ലാം  ഒരുപോലെ പങ്ക് വെച്ചു.

മീഡിയ വിങ് ചെയർമാൻ ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ മിഡിൽ ഈസ്റ്റിലെ പ്രശസ്ത മാധ്യമപ്രവർത്തകനും, ഗൾഫ് ഡെയിലി ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്ററുമായ സോമൻ ബേബി ഉദ്ഘാടനം നിർവ്വഹിച്ചു.ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ്, മീഡിയവൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര, മീഡിയ രംഗ് മാനോജിങ്ങ് എഡിറ്റർ രാജീവ് വെള്ളിക്കോത്ത്, മാധ്യമപ്രവർത്തകൻ ഇ. വി. രാജീവൻ എന്നിവർ  തങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. കെ എം സി സി സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, എ പി ഫൈസൽ,കെ പി  മുസ്തഫ, റഫീഖ് തോട്ടക്കര, സലീം തളങ്കര   തുടങ്ങിയവർ പ്രസംഗിച്ചു. നന്ദിയും പറഞ്ഞു.

English Summary:

KMCC Bahrain Organized a Media Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com