ADVERTISEMENT

നിയോം ∙ നിയോം ഗിഗാ സിറ്റി പ്രൊജക്ടില്‍ 1,40,000 തൊഴിലാളികളുടെ സേവനം ലഭിക്കുന്നുണ്ടെന്ന് സി ഇ ഒ നദ്മി അല്‍ നസ്ര്‍ പറഞ്ഞു. ചൊവ്വാഴ്ച റിയാദിലെ കിങ്‌ അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്സ് സംരംഭ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. 2025 ഓടെ പ്രോജക്ട് തൊഴിലാളികളുടെ എണ്ണം 200,000 ആയി ഉയരും നിയോമിന് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരം മുഴു സമയ ജീവനക്കാരുണ്ടെന്നും അദ്ധേഹം പറഞ്ഞു.

വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ രാജ്യത്തിലെ പ്രധാന പദ്ധതികളെക്കുറിച്ചും അവയുടെ പങ്കിനെക്കുറിച്ചുമുള്ള ഒരു സെഷനിലായിരുന്നു അല്‍-നസ്‌റിന്റെ പ്രസംഗം. ഖിദ്ദിയ, ദിരിയ, ചെങ്കടല്‍, നിയോം പ്രോജക്ടുകളുടെ തലവന്മാര്‍ സെഷനില്‍ സംസാരിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളികള്‍ക്ക് നിയോം മികച്ച ബിസിനസ്സ് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അല്‍ നസ്ര്‍ പറഞ്ഞു.

English Summary:

NEOM CEO Nadhmi Al-Nasr Said that About 1,40,000 Workers are Involved in Implementing Various Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com