ADVERTISEMENT

ദുബായ്∙ ദുബായിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനങ്ങളുടെ സേവന കാലാവധി നീട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  അനാച്ഛാദനം ചെയ്തു.  പ്രാരംഭ ഘട്ടത്തിൽ എമിറേറ്റിലെ കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുടെ ലൈറ്റ് വാഹനങ്ങളിൽ മാത്രമാണ് ലഭിക്കുകയെന്ന്  ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.

ആർടിഎയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കാർ വാടകയ്‌ക്ക് നൽകുന്നതിലുള്ള അംഗീകൃത വ്യവസ്ഥകളും മികച്ച രാജ്യാന്തര സമ്പ്രദായങ്ങളും അടിസ്ഥാനമാക്കി ആവശ്യമായ സാങ്കേതിക പരിശോധനകൾ നടത്തി വാഹനങ്ങളുടെ പ്രവർത്തന കാലാവധി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 

ഈ സേവനം ലഭ്യമാക്കാൻ

∙കമ്പനിയുടെ അക്കൗണ്ട് ഉപയോഗിച്ച് ആർടിഎയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് സേവനം തിരഞ്ഞെടുക്കുക.  

∙സേവനത്തിന്‍റെ ആവശ്യകതകളും വിവരങ്ങളും അവലോകനം ചെയ്യുക. 

∙ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും കമ്പനിയുടെ ഡാറ്റ ഉപയോഗിച്ച് അഭ്യർഥന സ്ഥിരീകരിക്കുകയും ചെയ്യുക.  

∙പരമാവധി കാലാവധി എത്തിയ വാഹനങ്ങൾ തിരഞ്ഞെടുക്കുക. 

∙ലൈഫ് എക്സ്റ്റൻഷൻ ടെസ്റ്റിനായി ഉചിതമായ സേവന കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കുക.  

‌∙ ബുക്കിങ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്ന ഒരു ഇ–മെയിൽ ഉപയോക്താവിന് ലഭിക്കും.  

∙ ഉപയോക്താവ് ഷെഡ്യൂൾ ചെയ്‌ത അപ്പോയിന്‍റ്മെന്‍റിനനുസരിച്ച് പ്രവർത്തിക്കുക. കാലാവധി വിപുലീകരണ പരിശോധനയ്ക്കുള്ള പേയ്‌മെന്‍റ് പൂർത്തിയാക്കി വാഹന പരിശോധനയുമായി മുന്നോട്ട് പോകണം.  

∙പാസ് ഫലം ലഭിക്കുന്ന സാഹചര്യത്തിൽ, ലൈഫ് എക്സ്റ്റൻഷൻ ഇൻസ്പെക് ഷൻ സർട്ടിഫിക്കറ്റ് ലഭിച്ച് 30 ദിവസത്തിനകം ഒരു സർവീസ് സെന്‍ററിൽ വാഹനം പുതുക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ടെക്നിക്കൽ ട്രാഫിക് സേഫ്റ്റി ടെസ്റ്റിന് ഉപയോക്താവ് അപേക്ഷിക്കണം. 

വാഹനം പരിശോധനയിൽ പരാജയപ്പെട്ടാൽ

ഒരു വാഹനം പരിശോധനയിൽ പരാജയപ്പെട്ടാൽ ആ വാഹനത്തിന് ആവശ്യമായ സാങ്കേതികമായ അറ്റകുറ്റപ്പണികൾ  ഉപയോക്താവ് ഏറ്റെടുക്കണം.  കമ്പനിക്ക് പരമാവധി മൂന്ന് തവണ വരെ ടെസ്റ്റിന് അപേക്ഷിക്കാം.  കാർ വാടകയ്‌ക്കെടുക്കുന്ന കമ്പനികൾക്കായി ആദ്യഘട്ടമായി ഈ സേവനം ആരംഭിക്കുന്നതിന് മുൻപ് ആർടിഎ വിപുലമായ സാങ്കേതിക പഠനങ്ങളും ഫീൽഡ് സർവേകളും നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.  

English Summary:

Dubai RTA extends vehicle lifespan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com