ADVERTISEMENT

ദുബായ്∙ ഒരു മാസത്തെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 'ബസ് ഓൺ ഡിമാൻഡ്' സേവനം ബിസിനസ് ബേയിലേക്ക് കൂടി നീട്ടി. അൽ ബർഷ, അൽ നഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ്, ബിസിനസ് ബേ എന്നീ പ്രദേശങ്ങളിലാണ് പുതിയതായി സേവനം ലഭ്യമാകുക. ഈ നവീകരിച്ച സംവിധാനം നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയും തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടർ ആദിൽ ഷാക്രി പറഞ്ഞു. 

ഈ സംവിധാനം നിലവിലുള്ള മെട്രോ, ട്രാം സംവിധാനങ്ങളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കും. ഇത് യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലും സൗകര്യത്തിലും എത്തിച്ചേരാൻ സഹായിക്കും. തിരക്ക് കുറയ്ക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ബിസിനസ് ബേയിലേക്ക് സർവീസ് നീട്ടണമെന്ന് നേരത്തെ തന്നെ പൊതുജനങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മിനി പബ്ലിക് ബസുകൾ ഉപയോഗിച്ചാണ് സ്‌മാർട് ആപ്പ് വഴി ഈ സേവനം നടപ്പിലാക്കുന്നത്.  ഉപയോക്താക്കളുടെ പാർപ്പിട പ്രദേശങ്ങളെ ഏറ്റവും അടുത്തുള്ള മാസ് ട്രാൻസിറ്റ് സ്റ്റേഷനുകളുമായി  ബന്ധിപ്പിക്കുന്നുവെന്നും ഷാക്രി വിശദീകരിച്ചു. 

ആദിൽ ഷാക്രി. Image Credit:RTA
ആദിൽ ഷാക്രി. Image Credit:RTA

സേവനത്തിന് ഓൺ ഡിമാൻഡ് ആപ്പ് 
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് വഴിയാണ് ഈ സേവനം ലഭിക്കുക.  14 സീറ്റുകളുള്ള ബസുകൾ സർവീസ് നടത്തും.  ഈ ബസുകളുടെ ഡ്രൈവർമാർക്ക് ആപ്പ് വഴി സർവീസ് അഭ്യർഥിക്കുന്നവരുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. ഇത് നിലവിൽ സേവനം ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ ഉപയോക്താവിന്‍റെ ലൊക്കേഷനിലേക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്ത് എത്താൻ അവരെ അനുവദിക്കുന്നു. കൂടാതെ, ഈ വർഷാവസാനം എമിറേറ്റിലെ മറ്റ്  പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനും ആർടിഎ പദ്ധതിയിടുന്നു

English Summary:

Dubai RTA extends 'Bus on Demand' service to Business Bay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com