ADVERTISEMENT

റിയാദ്/കരിപ്പൂർ ∙ വിമാനാപകടത്തെത്തുടർന്നു വലിയ വിമാനങ്ങളുടെ നിരോധനംമൂലം കരിപ്പൂർ വിട്ട, സൗദി എയർലൈൻസ്, 4 വർഷത്തിനുശേഷം ചെറുവിമാനങ്ങളുമായി തിരിച്ചെത്താനുള്ള ഒരുക്കത്തിൽ. ഒക്ടോബർ 27 മുതൽ കോഴിക്കോട് –ജിദ്ദ, കോഴിക്കോട് –റിയാദ് സെക്ടറുകളിൽ സർവീസുകൾ ആരംഭിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.

ചെറു വിമാനത്തിൽപ്പെട്ട എയർ ബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തുക. ജിദ്ദയിലേക്ക് ആഴ്ചയിൽ 7 സർവീസുകളാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്.

2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയപ്പോൾ ആണു ആദ്യമായി സൗദി എയർലൈൻസ് കരിപ്പൂർ വിട്ടത്. നവീകരണം പൂർത്തിയായ ശേഷം 2019 അവസാനത്തോടെ വീണ്ടും കരിപ്പൂരിൽ തിരിച്ചെത്തി. എന്നാൽ, 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയതോടെ, വീണ്ടും കോഴിക്കോട് സെക്ടറിലെ സർവീസ് നിർത്തേണ്ടിവന്നു.

സർവീസ് പുനരാരംഭിക്കാൻ പലതവണ സൗദി എയർലൈൻസ് സന്നദ്ധത അറിയിച്ചിരുന്നു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതും സൗദി എയർലൈൻസിന്റെ കൈവശം ചെറു വിമാനങ്ങൾ ഇല്ലാത്തതുമാണ് സർവീസ് നീണ്ടത്. ഇപ്പോൾ ചെറുഗണത്തിൽപ്പെട്ട വിമാനവുമായാണ് സർവീസിന് എത്തുന്നത്.

വലിയ വിമാനങ്ങൾ ഇല്ലാത്തത് ഉൾപ്പെടെ പലതരം പ്രതിസന്ധികൾ നേരിട്ടിട്ടും ഗൾഫ് പ്രവാസി യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തെ കൈവിട്ടിട്ടില്ല. ഒടുവിലത്തെ കണക്കനുസരിച്ചും രാജ്യാന്തര വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വർധന മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തിനുള്ളത്. കൂടുതൽ വിമാനക്കമ്പനികൾ ഗൾഫ് സെക്ടറിൽ സർവീസ് ആരംഭിക്കുന്നത് ഗൾഫ് മേഖലയിലെ പ്രവാസി യാത്രക്കാർക്ക് പ്രയോജനപ്പെടും.

English Summary:

Saudi Airlines returns After 4 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com