ADVERTISEMENT

യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിൽ ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം.

ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ പൗരന്മാരെയും കൊണ്ട് ജോർദാനിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഈജിപ്ഷ്യൻ കുടുംബങ്ങളിലെ കുട്ടികള്‍ അടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മരിച്ചവരിൽ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നാണു വിവരം.

അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. പരുക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക്  മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Bus Accident Kills 14 in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com